
കുണ്ടറ: കൊട്ടാരക്കര ഇഞ്ചക്കാട് കോടിയാട്ടുകാവ് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് കാർ യാത്രികൻ മരിച്ചു. കുണ്ടറ പെരുമ്പുഴ ചൈതന്യയിൽ അജയകുമാർ(62) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. അടൂരിലെ മകളുടെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന അജയകുമാർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന ജീപ്പ് ടയർപൊട്ടി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ റിട്ട.ഉദ്യോഗസ്ഥനാണ് അജയകുമാർ. ഭാര്യ: അംബിക. മക്കൾ: അശ്വനി, അരുൺ (വിദേശം). മരുമക്കൾ: മുകേഷ് (പൊലീസ് ക്യാമ്പ്, അടൂർ), ആതിര.