
കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്ത് ആറാന്താനം പന്തപ്ലാവ് വിള പ്രദേശത്ത് മൂന്നുപതിറ്റാണ്ടായി താമസിച്ചുവരുന്ന പട്ടികജാതി സമുദായത്തിൽപ്പെട്ട ഏഴ് കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയവും ഭൂ അവകാശവും ലഭിക്കുന്നതിനായി എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ബി.കെ.എം.യു പുളിമാത്ത് വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും കർഷകത്തൊഴിലാളി യൂണിയൻ ബി.കെ.എം.യു (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറിയും,കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാരേറ്റ് മുരളിയുടെ അദ്ധ്യക്ഷതയിൽ ബി.കെ.എം.യു ജില്ലാ കൗൺസിൽ അംഗവും സമരസമിതി കൺവീനറുമായ എസ്.സത്യശീലൻ സ്വാഗതവും തുളസി നന്ദിയും പറഞ്ഞു.ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് മനോജ് ഇടമന,സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം റാഫി,ബി.കെ.എം.യു ജില്ലാ ട്രഷറർ ടി.എം. ഉദയകുമാർ,എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ബി.എസ് റജി, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ചെങ്കിക്കുന്ന്, എസ്.ധനപാലൻ നായർ, വാർഡ് മെമ്പർ നയനകുമാരി എന്നിവർ സംസാരിച്ചു.