vishnu

തിരുവനന്തപുരം: വൃക്കരോഗിയായ മകന്റെ ചികിത്സയ്‌ക്ക് പണമില്ലാതെ അമ്മ നിസഹയാവസ്ഥവയിൽ.പേരൂർക്കട എൻ.സി.സി റോഡ് രതീഷ് ഭവനിൽ ആർ.വസന്തകുമാരിയാണ് മകൻ വിഷ്ണു പരമേശ്വരന്റെ (31)​ ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുന്നത്.ഇപ്പോൾ ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തിയാണ് വിഷ്‌ണുവിന്റെ ജീവൻ നിലനിറുത്തുന്നത്.ഇനി വൃക്ക മാറ്റിവയ്‌ക്കുകയാണ് ഏകമാർഗം.സർക്കാരിന്റെ മൃതസഞ്‌ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഏതു നിമിഷവും ശസ്ത്രക്രിയ നടന്നേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി 7 ലക്ഷം രൂപം ചെലവ് വരും.എട്ട് വർഷം മുമ്പ് വസന്തകുമാരിയുടെ ഭർത്താവ് പരമേശ്വരൻ നായർ കരളിലെ കാൻസറിനെ തുടർന്ന് മരിച്ചു.സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയായിരുന്ന വിഷ്‌ണുവിനെ രോഗം പിടികൂടിയതോടെ ഏക വരുമാനവും നിലച്ചു.ഫെഡറൽ ബാങ്കിന്റെ പേരൂർക്കട ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 99980113694157,​ ഐ.എഫ്.എസ്.സി കോഡ് : FDRL0001416. ഫോൺ: 7736163224.