തിരുവനന്തപുരം: പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പെൻഷൻകാർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മികച്ച സേവനം നടത്തി വിരമിച്ചവരെ സർക്കാർ മറക്കാൻ പാടില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.കെ.എസ്.ആർ.ടി.സി പി.ഒ പ്രസിഡന്റ് കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വഞ്ചിയൂർ ഗോപാലകൃഷ്ണൻ,ട്രഷറർ എ.കെ ശ്രീകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി കെ.സതീശൻ,സെക്രട്ടറി എൻ.നടരാജൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.തിരുവനന്തപുരം യൂണിറ്റിലുള്ള സുകുമാരൻ നായരും എൻ.മണിയുമാണ് നിരാഹാര സമരം കിടക്കുന്നത്.