loho

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ബഡ്ജറ്റ് ടൂറിസം പദ്ധതി പ്രകാരം ഏർപ്പെടുത്തിയ 'പച്ചപ്പിലേക്ക് ആനവണ്ടി യാത്ര'യുടെ ലോഗോ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസ് ഫ്രാങ്ക്‌ളിന് നൽകി പ്രകാശനം ചെയ്തു. 'യാത്ര ചെയ്യാം, ജീവിതം ആഘോഷമാക്കാം' എന്ന ടാഗോടെ പച്ചപ്പും ആനയും ബസും ചേർന്ന ലോഗോ ചിത്രകാരൻ ഹരിചാരുതയാണ് രൂപകൽപ്പന ചെയ്തത്.എ.ടി.ഒ.മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ മഞ്ചത്തല സുരേഷ്,അമ്മിണി,സോണൽ ട്രാഫിക് മാനേജർ സാം ലോപ്പസ്,ജനറൽ സി.ഐ.സതീഷ് കുമാർ,ടൂറിസം സെൽ കോഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്,എസ്.ജി.രാജേഷ്, ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.8ന് മൺട്രോതുരുത്തിലേക്കാണ് ആദ്യ യാത്ര. തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്ക് പച്ചപ്പിനെത്തേടി യാത്ര തുടരും.വിശദ വിവരങ്ങൾക്ക് ഫോൺ: 9846067232.