doctors

തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 18ന് അത്യാഹിത -അടിയന്തര വിഭാഗങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഒഴിവാക്കി ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെ വാഹന പ്രചാരണ ജാഥയും സംഘടിപ്പിക്കും.