
കിളിമാനൂർ: അനധികൃതമായി കടത്തിക്കൊണ്ടുവന്ന 11,100 സിഗരറ്റ് പായ്ക്കറ്റ് കിളിമാനൂർ എക്സൈസ് പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. സാജുവിന്റെ നേതൃത്വത്തിൽ ആർ.ആർ.വി സ്കൂളിന് മുന്നിൽ നടത്തിയ വാഹന പരിശോധനയിലാണ് സിഗരറ്റ് പായ്ക്കറ്റ് പിടികൂടിയത്. നെയ്യാറ്റിൻകര സ്വദേശികളായ മുഹമ്മദ് ഷാഫി, വിനോദ് കുമാർ എന്നിവരാണ് ഇന്നോവ കാറിൽ സിഗരറ്റ് കടത്തികൊണ്ടുവന്നത്. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന സിഗരറ്റ് പായ്ക്കറ്റും വാഹനവും ജി.എസ്.ടി വകുപ്പിന് കൈമാറി.