
ബോളിവുഡിലേക്കുള്ള ചുവടുവയ്പ് ഹോട്ടാക്കാൻ തന്നെയാണ് അമല പോളിന്റെ തീരുമാനം. അമല പോൾ പ്രധാന വേഷത്തിൽ എത്തുന്ന ഹിന്ദി വെബ് സീരിസ് രഞ്ജീഷ് ഹി സഹി ജനുവരി 13 മുതൽ റൂട്ട് സെലക്ട് എന്ന ഒ.ടി.ടി പ്ളാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. എഴുപതുകളിലെ ബോളിവുഡ് പശ്ചാത്തലത്തിലാണ് രഞ്ജീഷ് ഹി സഹി ഒരുങ്ങുന്നത്. ജീവിതത്തിൽ പരാജിതനായ സിനിമ സംവിധായകന്റെയും സൂപ്പർ നായികയുടെയും പ്രണയമാണ് പ്രമേയം. സിനിമനടിയുടെ വേഷത്തിലാണ് അമല പോൾ എത്തുന്നത്. മഹേഷ് ഭട്ട് നിർമ്മിക്കുന്ന വെബ്സീരിസിൽ താഹിർ രാജ്, അമൃതപുരി എന്നിവരാണ് മറ്റു അഭിനേതാക്കൾ. അതേസമയം അനൂപ് പണിക്കർ സംവിധാനം ചെയ്ത കഡാവർ ആണ് തമിഴിൽ അമലയുടെ പുതിയ ചിത്രം. അമലപോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ കഡാവർ നിർമ്മിക്കുന്നത് അമല പോൾ ആണ്.മലയാളത്തിൽ പുതിയ ചിത്രങ്ങൾ താരം കമ്മിറ്റ് ചെയ്തിട്ടില്ല.