നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം പ്ലാത്തറ ശാഖയുടെ നേതൃത്വത്തിൽ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾക്ക് സ്വീകരണം നൽകി. യൂത്ത് മൂവ്മെന്റ് നെടുമങ്ങാട് താലൂക്ക് യൂണിയൻ സെക്രട്ടറി സുരാജ് ചെല്ലാംകോട് ഉദ്ഘാടനം ചെയ്തു. പ്ലാത്തറ ശാഖാ പ്രസിഡന്റ് രതീഷ് കുമാർ, സെക്രട്ടറി സജികുമാർ, വൈസ് പ്രസിഡന്റ് ഷാജി തോപ്പിൽ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ഷാജി, കാർത്തിക്, അരുൺ രാമൻ, സജികുമാർ, ശാഖാ ഭാരവാഹികളായ ജിജോ കുറ്റിയാണി, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.