jdu
ജനതാദൾ (യു) സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സത്യഗ്രഹം സംസ്ഥാന പ്രസിഡന്റ് സുധീർ.ജി.കൊല്ലാറ സമരം ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം പുതുക്കിപ്പണിയുക, മുല്ലപ്പെരിയാറിന്റെ പാട്ടക്കരാർ റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനതാദൾ (യു) സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തി. സംസ്ഥാന പ്രസിഡന്റ് സുധീർ ജി കൊല്ലാറ സമരം ഉദ്ഘാടനം ചെയ്തു. ഡോ. ബിജു കൈപ്പാറേടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാന്നാനം സുരേഷ്,​ ജില്ലാ പ്രസിഡന്റ് കളിപ്പാൻകുളം വിജയൻ,​ സംസ്ഥാന ഭാരവാഹികളായ അഡ്വ. പാർത്ഥസാരഥി, സുരേന്ദ്രൻ കക്കോടി, ഗോപി നറുകര, ജഗൻ ബോസ്, ശ്രുതി വടക്കാഞ്ചേരി, വി.എം. സുഹൈൽ, കാടാമ്പുഴ ഖമറുന്നിസ, അഡ്വ. അനിൽ, ജെയ്സൺ എം.ഇ, രോഹിത് മോഹൻ, യുവ ജനതാദൾ ദേശീയ ജന. സെക്രട്ടറി അജി പടിയിൽ, പുഷ്പൻ മാസ്റ്റർ, സായ്ജു മാധവ്, സുബ്രഹ്മണ്യൻ, ബിനോ ജോൺ,​ രാജീവ്‌, റഹീന എന്നിവർ പങ്കെടുത്തു.