rail

കേരളത്തിന്റെ തെക്കുവടക്ക് അതിവേഗയാത്ര സാദ്ധ്യമാക്കുന്ന നിർദ്ദിഷ്ട സെമി ഹൈസ്പീഡ് റെയിൽപ്പാത പൂർണമായും പരിസ്ഥിതി സൗഹൃദ പദ്ധതിയാണ്. തണ്ണീർത്തടങ്ങളുടെയും ജലാശയങ്ങളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെയും നെൽപ്പാടങ്ങൾ നശിപ്പിക്കാതെയും,​ 88 കിലോമീറ്റർ ദൂരം തൂണുകൾക്കു മുകളിലായുമാണ് പാത പണിയുക. മുറിക്കുന്ന ഓരോ മരത്തിനു പകരവും പത്തു തൈകൾ വച്ചുപിടിപ്പിക്കും. പാത കടന്നുപോവുന്ന ജലാശയങ്ങൾക്കരികിലെ കണ്ടൽക്കാടുകൾ സംരക്ഷിക്കും. വനമേഖലകളിലൂടെയോ വന്യജീവി സങ്കേതങ്ങളിലൂടെയോ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ പാത കടന്നുപോകുന്നില്ല.

സിൽവർലൈൻ പദ്ധതി കൊണ്ട് പ്രളയമുണ്ടാവില്ലെന്നാണ് കെ- റെയിൽ എം.ഡി വി.അജിത്കുമാറിന്റെ ഉറപ്പ്. പാലങ്ങളുടെയും കലുങ്കുകളുടെയും നിർമ്മാണത്തിന്,​ നൂറു വർഷത്തെ പ്രളയ ജലനിരപ്പ് കണക്കാക്കി ഇന്ത്യൻ റെയിൽവേ കൺസൾട്ടിംഗ് സ്ഥാപനമായ റൈ​റ്റ്സ്,​ ഹൈഡ്രോഗ്രഫി പഠനം തുടങ്ങിയിട്ടുണ്ട്. പെരിയാറിനു കുറുകെ ആലുവയിലും ഭാരതപ്പുഴയ്ക്കു കുറുകെ കു​റ്റിപ്പുറത്തും രണ്ട് പ്രധാന പാലങ്ങൾ. പുറമെ, 40 വലിയ പാലങ്ങളും 290 ചെറിയ പാലങ്ങളും.

കുലുക്കവും ശബ്ദവും കുറഞ്ഞ ഇലക്ട്രിക് ട്രെയിനുകളാണ് സിൽവർ ലൈൻ പദ്ധതിയിൽ ഓടുക. നിലവിലെ ട്രെയിനുകളേക്കാൾ ശബ്ദവും കുലുക്കവും കുറവ്. കാർഷികവിഭവങ്ങളും പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകാൻ സംവിധാനമുണ്ടാകും. അടിയന്തരസാഹചര്യത്തിൽ ആംബുലൻസായി ഉപയോഗിക്കാനുള്ള ഒരു കോച്ചും ട്രെയിനിലുണ്ടാവും. നിലവിലെ റെയിൽവേ ട്രാക്കിന് ഇരുവശവും 30 മീറ്ററിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവേയുടെ മുൻകൂർ അനുമതി വേണമെങ്കിൽ സിൽവർലൈനിൽ ഇത് പത്തു മീറ്ററാണ്.

2018ലെയും 2019ലെയും പ്രളയനിരപ്പ് പരിശോധിച്ച്, കൂടിയ ജലനിരപ്പിൽ നിന്ന് അഞ്ചു മീ​റ്റർ ഉയരത്തിലായിരിക്കും പാലങ്ങൾ നിർമ്മിക്കുക. നിർദ്ദിഷ്ട റെയിൽപ്പാളങ്ങളുടെയും യാർഡുകളുടെയും സ്​റ്റേഷനുകളുടെയും നിരപ്പ് തീരുമാനിക്കുന്നത് ടോപ്പോഗ്രഫിക് പഠന റിപ്പോർട്ട് അനുസരിച്ചാകും. പ്രളയസാദ്ധ്യതയുള്ള മേഖലകളിൽ തൂണുകളോ പാലങ്ങളോ നിർമ്മിക്കും. ഒരു നൂറ്റാണ്ടിലെ പ്രളയം, വേലിയേറ്രം, വേലിയിറക്കം എന്നിവ പഠിച്ചശേഷമാണ് പദ്ധതിയുടെ രൂപകല്പന.

അതിവേഗം,​

ബഹുലാഭം

 തിരുവനന്തപുരത്തു നിന്ന് 1.25 മണിക്കൂറിൽ കൊച്ചിയിലും,​ അവിടെ നിന്ന് 75 മിനിറ്റിൽ കോഴിക്കോട്ടുമെത്താം. യാത്രാനിരക്ക് കിലോമീറ്ററിന് 2.75 രൂപ.

 തിരുവനന്തപുരം- കാസർകോട് യാത്രയ്ക്ക് നിലവിൽ വേണ്ടുന്ന സമയം കണക്കിലെടുത്താൽ പ്രതിദിന മാനുഷിക സമയലാഭം 2,80,000 മണിക്കൂർ

 ആറുവരി ദേശീയപാത നിർമ്മിക്കുന്നതിന്റെ പകുതി ഭൂമി മതി 15- 25മീറ്റർ വീതിയിൽ സെമി ഹൈസ്പീഡ് റെയിലിന്. പാറ, മണ്ണ്, മണൽ എന്നിവയെല്ലാം കുറഞ്ഞ അളവിൽ മതി.

 പ്രളയമുണ്ടായാലും മുങ്ങാത്ത പാതയാണിത്. പാത കടന്നുപോകുന്നത് 100 വർഷത്തെ പ്രളയവിതാനത്തിലും ഒരുമീറ്റർ ഉയരത്തിൽ.

 ലോറി ചരക്കു സഹിതം കയറ്റിക്കൊണ്ടുപോകാവുന്നതിനാൽ റോഡിൽ ചരക്കു വാഹനങ്ങളുടെ തിരക്ക് കുറയും.

കമന്റ്

............

കാർബൺ ബഹിർഗമനം കുറയുന്നതും ഇന്ധനഉപയോഗം കുറയുന്നതും പ്രകൃതിക്ക് ഗുണകരമാണ്. പ്രകൃതിയെ മറന്നുള്ള വികസനമല്ല ഉദ്ദേശിക്കുന്നത്. ഏറ്റവും കുറഞ്ഞ പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന തരത്തിൽ പദ്ധതി നടപ്പാക്കും.

-പിണറായി വിജയൻ

മുഖ്യമന്ത്രി

.....................

12,​872 വാഹനങ്ങൾ:

ആദ്യവർഷം റോഡിൽ നിന്ന് ഒഴിവാകുന്നത്

46,​206 യാത്രക്കാർ:

റോഡ് യാത്രയിൽ നിന്ന് പ്രതിദിനം മാറുന്നത്

530 കോടി രൂപ:

പ്രതിവർഷം ലാഭിക്കാവുന്ന ഇന്ധനച്ചെലവ്

2.80 ലക്ഷം ടൺ:

ആദ്യവർഷം ഇല്ലാതാക്കാനാവുന്ന കാർബൺ ബഹിർഗമനം

ക​ട​മ്പ​ക​ൾ​
ഇ​നി​യും​ ​ഏ​റെ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​ക്ക് ​റെ​യി​ൽ​വേ​യു​ടെ​ ​ത​ത്വ​ത്തി​ലു​ള്ള​ ​അ​നു​മ​തി​ ​മാ​ത്ര​മാ​ണ് ​ല​ഭി​ച്ചി​ട്ടു​ള്ള​ത്.​ ​ഡി.​പി.​ആ​ർ​ ​പ​രി​ശോ​ധി​ച്ച് ​റെ​യി​ൽ​വേ​ ​ഉ​ന്ന​യി​ച്ച​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​കെ​-​റെ​യി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണം,​ ​ട്രെ​യി​ൻ​ ​യാ​ത്ര​ക്കാ​ർ​ ​സി​ൽ​വ​ർ​ ​ലൈ​നി​ലേ​ക്ക് ​മാ​റു​ന്ന​തു​ ​കാ​ര​ണം​ ​റെ​യി​ൽ​വേ​ക്ക് ​വ​രു​മാ​ന​ ​ന​ഷ്ട​മു​ണ്ടാ​വു​മോ​ ​എ​ന്നി​ങ്ങ​നെ​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​റെ​യി​ൽ​വേ​ ​ഉ​ന്ന​യി​ച്ച​ത്.
പ​ദ്ധ​തി​ക്ക് ​റെ​യി​ൽ​വേ,​ ​ധ​ന​മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ന്റെ​യും​ ​കേ​ന്ദ്ര​ ​കാ​ബി​ന​റ്റി​ന്റെ​യും​ ​അ​നു​മ​തി​യാ​ണ് ​ഇ​നി​വേ​ണ്ട​ത്.​ 975​കോ​ടി​ ​മൂ​ല്യ​മു​ള്ള​ 185​ഹെ​ക്ട​ർ​ ​റെ​യി​ൽ​വേ​ ​ഭൂ​മി​യും​ 2150​കോ​ടി​യു​ടെ​ ​കേ​ന്ദ്ര​ ​ഓ​ഹ​രി​യും​ ​വേ​ണം.​ ​റെ​യി​ൽ​വേ​ക്കും​ ​സം​സ്ഥാ​ന​ത്തി​നും​ ​ഓ​ഹ​രി​യു​ള്ള​ ​കേ​ര​ള​ ​റെ​യി​ൽ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​നാ​ണ് ​സെ​മി​-​ഹൈ​സ്പീ​ഡ് ​റെ​യി​ലി​ന്റെ​ ​നി​ർ​മ്മാ​ണ​വും​ ​ന​ട​ത്തി​പ്പും.​ 0.2​-​ 0.5​ ​ശ​ത​മാ​നം​ ​പ​ലി​ശ​യ്ക്ക് ​വാ​യ്പ​ന​ൽ​കാ​ൻ​ ​ജ​പ്പാ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​കോ​-​ഓ​പ്പ​റേ​ഷ​ൻ​ ​ഏ​ജ​ൻ​സി​യും​ ​(​ജൈ​ക്ക​)​ ​ഒ​ന്ന​ര​ ​ശ​ത​മാ​നം​ ​പ​ലി​ശ​യ്ക്ക് 7500​കോ​ടി​ ​വാ​യ്പ​ ​ന​ൽ​കാ​ൻ​ ​ഏ​ഷ്യ​ൻ​ ​വി​ക​സ​ന​ ​ബാ​ങ്കും​ ​(​എ.​ഡി.​ബി​)​ ​സ​ന്ന​ദ്ധ​ത​യ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​റെ​യി​ലി​ന്റെ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​സി​ഗ്ന​ലിം​ഗ് ​സം​വി​ധാ​ന​വും​ ​ജ​പ്പാ​നി​ൽ​ ​നി​ന്ന് ​വാ​ങ്ങ​ണ​മെ​ന്നാ​ണ് ​ജൈ​ക്ക​യു​ടെ​ ​വ്യ​വ​സ്ഥ.

ഹ​രി​ത​ ​വൈ​ദ്യു​തി​ക്ക് പ്ര​ത്യേ​ക​ ​
പ​ദ്ധ​തി: ഡോ.​ ​ബി.​ ​അ​ശോ​ക്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സി​ൽ​വ​ർ​ ​ലൈ​നി​ന് ​ഹ​രി​ത​ ​വൈ​ദ്യു​തി​ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ 300​ ​മെ​ഗാ​വാ​ട്ട് ​സൗ​രോ​ർ​ജ്ജ​-​ ​കാ​റ്റാ​ടി​ ​പ​ദ്ധ​തി​ക​ൾ​ ​ട്രെ​യി​ൻ​ ​ഓ​ടി​ത്തു​ട​ങ്ങു​ന്ന​തി​നു​ ​മു​മ്പ് ​ക​മ്മി​​ഷ​ൻ​ ​ചെ​യ്യ​ണ​മെ​ന്ന് ​കെ.​എ​സ്.​ഇ.​ബി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ബി.​അ​ശോ​ക് ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.​ ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ന​ട​ന്ന​ ​ജ​ന​സ​മ​ക്ഷം​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​രി​പാ​ടി​യി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.