പൂവാർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി അംഗമായ ടി.ക്രിസ്റ്റി ഭായിയുടെ നിര്യാണത്തിൽ അനുശോചിച്ചു.താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ,ട്രഷറർ ഉച്ചക്കട ശശികുമാർ,സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബാബു ചന്ദ്രനാഥ്,ജില്ല വൈസ് പ്രസിഡന്റ്‌ ജോൺ തുടങ്ങിയവർ സംസാരിച്ചു.