pension

തിരുവനന്തപുരം: സെർവർ പ്രശ്നം മൂലം പ്രതിസന്ധിയിലായ ശമ്പള, പെൻഷൻ വിതരണം ഇന്നലെ പുനരാരംഭിച്ചു. പുതുവർഷത്തിലെ ആദ്യ ശമ്പളദിനത്തിൽ തന്നെ സെർവർ പ്രതിസന്ധിയിലായത് ജീവനക്കാരെ നിരാശപ്പെടുത്തി. എൻ.ഐ.സി സാങ്കേതിക വിദഗ്ദ്ധരാണ് ഒരുദിവസം മുഴുവൻ പ്രയത്നിച്ച് സെർവറിന്റെ സാങ്കേതിക പ്രശ്നം പരിഹരിച്ചത്. സെർവർ പ്രശ്നം മൂലം കഴിഞ്ഞവർഷം നാലുതവണ ശമ്പളവിതരണം തടസപ്പെട്ടിരുന്നു. സെർവർ കാര്യക്ഷമമാക്കിയാൽ മാത്രമേ ട്രഷറിയുടെ ഒാൺലൈൻ സേവനങ്ങൾ ഉൾപ്പെടെ സുസജ്ജമായി നടപ്പാക്കാനാകൂ. എന്നാൽ അതിനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. രാജ്യത്ത് സേവിംഗ് ബാങ്ക് സേവനം നൽകുന്ന ഏക ട്രഷറിയാണ് കേരളത്തിലേത്.