വർക്കല:ചലച്ചിത്രനടൻ ജി.കെ.പിളളയുടെ നിര്യാണത്തിൽ ഇടവ ഗ്രാമപഞ്ചായത്തങ്കണത്തിൽ നടന്ന സമ്മേളനം അനുശോചിച്ചു.അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ് കുമാർ,അംഗങ്ങളായ സതീശൻ, ബിന്ദു, മുരളീധരൻ, പുത്ത്ലീഭായി, ഷീബ, സജികുമാർ, സജീന, സിമിലിയ, ഇടവ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജെ.ശശാങ്കൻ, വിവിധകക്ഷി നേതാക്കളായ ബാബു,അഡ്വ.ഷിബു,ജി.ബദരിനാഥ് എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഗോപകുമാർ നന്ദി പറഞ്ഞു.