മലയിൻകീഴ് : വിളവൂർക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സുജിത്ര മെമ്മോറിയൽ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് തിരഞ്ഞെടുക്കുന്ന 10 വിദ്യാർത്ഥികൾക്ക് 2000 രൂപ വീതവും പഠനോപകരണങ്ങളും നൽകും.മിസ് സുജിത്രയുട റിസർച്ച് സ്കോളർ യൂണിവേഴ്സിറ്റി ഒഫ് അഗ്രികൾച്ചറൽ (ബാംഗ്ലൂർ) ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് 19ന് ആൽത്തറ ദേവി ഒാഡിറ്റോറിയത്തിൽ വൈകിട്ട് 4ന് ചേരുന്ന യോഗത്തിൽ തുക വിതരണം ചെയ്യും.ആൽത്തറ റഡിഡന്റ്സ് അസോസിയേഷനാണ് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വെള്ളയാണി കാർഷിക കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്ക് കോളേജിൽ നിന്ന് അറിയിക്കുന്നതനുസരിച്ച് 10000 രൂപ വീതം മെരിറ്റ് സ്കോളർ ഷിപ്പും നൽകും.കാർഷിക കോളേജ് ലൈബ്രറിയിലേക്ക് സുജിത്രയുടെ 40 അഗ്രികൾച്ചറൽ സംബന്ധമായ പുസ്തകങ്ങളും അലമാരയും ഇക്കഴിഞ്ഞ ഒക്ടോബർ 27 ന് കോളേജിന് കൈമാറിയിരുന്നു.പഠന പ്രോത്സാഹന സഹായങ്ങൾ അഞ്ച് വർഷത്തേക്ക് തുടരാനും ട്രസ്റ്റ് യോഗം തീരുമാനിച്ചതായി മാനേജിംഗ് ട്രസ്റ്റ് അധികൃതർ അറിയിച്ചു.