
തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് ക്ഷണിക്കപ്പെട്ടവർക്ക് മുന്നിൽ സംവാദം നടത്തിയ മുഖ്യമന്ത്രി പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. നഷ്ടപരിഹാരത്തുകയുടെ കാര്യം മാത്രം പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെ റെയിൽ നടപ്പാക്കുമ്പോഴുള്ള പരിസ്ഥിതി പ്രശ്നങ്ങളും ജീവിതം പ്രതിസന്ധിയിലാകുന്ന സാധാരണക്കാർക്കും വേണ്ടി ബി.ജെ.പി പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.