
നാഗർകോവിൽ: തമിഴ്നാട് സർക്കാരിന്റെ പൊങ്കൽ കിറ്റ് വിതരണത്തിന് ഇന്നലെ തുടക്കമായി. 21 സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് ഇക്കുറി സർക്കാർ പൊങ്കൽ സമ്മാനമായി ഓരോ കുടുംബത്തിനും നൽകുന്നത്. റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് വിതരണം. കഴിഞ്ഞ വർഷങ്ങളിൽ 2500 രൂപയും പൊങ്കൽ സമ്മാനമായി നൽകിയിരുന്നെങ്കിലും ഇക്കുറി അതില്ല. മന്ത്രി മനോതങ്കരാജ് വീഡിയോ കോൺഫറൻസിലൂടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ അരവിന്ദ്, കിളിയൂർ എം.എൽ.എ രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.