തിരുവനന്തപുരം:ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഒഫ് എസ്.സി-എസ്.ടി ഓർഗനൈസേഷൻസ് തിരുവനന്തപുരം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.രാമൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ അഡിഷണൽ ജനറൽ സെക്രട്ടറിയും മീഡിയാ കോ ഒാർഡിനേറ്ററുമായ എൻ.മുരളി, എൻ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് വയലാർ ധനജ്ഞയൻ, സംസ്ഥാന ജില്ലാ സെക്രട്ടറി എൻ.ചന്ദ്രബാബു,സംഘടനാ ജില്ലാ സെക്രട്ടറി ശിവരാമൻ തിരുമല,​ ട്രഷറർ ജി. സുരേന്ദ്രൻ,​ ഡോ.രാജേന്ദ്രലാൽ, മോഹൻകുമാർ, രാജേഷ്.ആർ.പി, ശ്രീനിവാസൻ.എൻ, ഷാജി അംബേദ്‌കർ എന്നിവർ പങ്കെടുത്തു.പി.കെ.ഗോപി (പ്രസിഡന്റ്),ശിവരാമൻ തിരുമല (സെക്രട്ടറി),ജി.സുരേന്ദ്രൻ (ട്രഷറർ) എന്നിവരെ ജില്ലാ ഭാരവാഹികളായി തുടരാൻ സമ്മേളനം തീരുമാനിച്ചു.