
ബാലാരമപുരം: ലാറ്റക്സിന്റെ സ്വകാര്യവത്കരണത്തിനെതിരെ ലാറ്റക്സ് ബാലരാമപുരം പായ്ക്കിംഗ് യൂണിറ്റിലെ എണ്ണൂറോളം വനിതാ തൊഴിലാളികൾ ഒരു മണിക്കൂർ പണിമുടക്കി പ്രതിഷേധിച്ചു.കോൺട്രാക്റ്റ് ലേബേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറിയും യൂണിയൻ വർക്കിംഗ് പ്രസിഡന്റുമായ അഡ്വ.വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു.യൂണിയൻ നേതാക്കളായ വിനീഷ്ദാസ്, കൊച്ചുറാണി, ശോഭ എന്നിവർ സംബന്ധിച്ചു.