വെള്ളറട: മലയോരമേഖലയിലെ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ വെള്ളറട സർക്കാർ ആശുപത്രിയിൽ ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങൾ ആരംഭിക്കണമെന്ന് കേരള മഹിളാ സംഘം വെള്ളറട മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സോനിവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാക്കളായ കള്ളിക്കാട് ചന്ദ്രൻ,​ കെ.പി. ഗോപൻ,​ ഷിബു തോമസ്,​ വി. ഹരി,​ അനീഷ്,​ രാധിക ടീച്ചർ,​ സാനുമതി,​ അൽഫോൺസ,​ ശശികല,​ വിമല,​ അമ്പിളി പുത്തൂർ,​ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. ശശികല (പ്രസിഡന്റ്),​​ വിമല (സെക്രട്ടറി)​.