കുടുംബത്തിലൊരാൾക്ക് ജോലി
വീട് നഷ്ടമാകുന്നവർക്ക് ലൈഫ് വീട് കച്ചവടം നഷ്ടമാവുന്നവർക്ക് കടമുറി
തിരുവനന്തപുരം: സിൽവർ ലൈൻ സെമി-ഹൈസ്പീഡ് റെയിലിന് ഭൂമി ഏറ്റെടുക്കാൻ സെന്റിന് 16 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കാവുന്ന വമ്പൻ പാക്കേജ് കെ-റെയിൽ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ഇത് റവന്യൂ വകുപ്പും മന്ത്രിസഭയും അംഗീകരിക്കണം.
ഗ്രാമങ്ങളിൽ ഭൂമിക്ക് വിപണി വിലയുടെ നാല് മടങ്ങു വരെയും, നഗരങ്ങളിൽ രണ്ട് മടങ്ങുവരെയും ലഭിക്കും. സെന്റിന് അഞ്ച് ലക്ഷം വിലയുള്ള ഭൂമിക്ക് 16. 02 ലക്ഷം രൂപ വരെയും. വൃക്ഷങ്ങൾക്കും കെട്ടിടങ്ങൾക്കും വിലയുടെ രണ്ടു മടങ്ങ് പുറമെയും. വാസസ്ഥലം നഷ്ടമാവുന്നവർക്ക് നഷ്ടപരിഹാരത്തിനു പുറമെ വീടും. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിൽ അർഹരായവർക്ക് സിൽവർലൈനിൽ ജോലി. 11,000 തൊഴിലവസരങ്ങളാണ് സിൽവർ ലൈനിൽ. നിർമ്മാണ സമയത്ത് 50,000 തൊഴിലവസരമുണ്ട്.
വീട് നഷ്ടപ്പെടുന്ന
ഭൂവുടമകൾക്ക്
ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്‌ടപരിഹാരം 4.60 ലക്ഷം
കെ-റെയിൽ നഷ്ടപരിഹാരവും 1.60ലക്ഷം രൂപയും ലൈഫ് വീടും
അല്ലെങ്കിൽ നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും
അതിദരിദ്ര
കുടുംബങ്ങൾക്ക്
നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും വീടും
നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും നാലു ലക്ഷവും
നഷ്ടപരിഹാരവും 10 ലക്ഷവും
മറ്റ് വാഗ്ദാനങ്ങൾ:
തൊഴുത്തുകൾ പൊളിക്കുന്നവർക്ക് 25,000 മുതൽ അര ലക്ഷം വരെ
വാണിജ്യ സ്ഥാപനങ്ങൾ നഷ്ടമാവുന്നവർക്ക് നഷ്ടപരിഹാരവും അര ലക്ഷവും. കടമുറികൾക്ക് മുൻഗണന
വാടകകെട്ടിടത്തിലെ സ്ഥാപനം നഷ്ടപ്പെട്ടാൽ രണ്ടു ലക്ഷം
വാടക വീട്ടിലെ താമസക്കാർക്ക് മുപ്പതിനായിരം .
തൊഴിൽ പോകുന്ന സ്വയം സംരംഭകർ, ചെറുകിട കച്ചവടക്കാർ, കരകൗശല പണിക്കാർ- അര ലക്ഷം.
ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 6,000 രൂപ വീതം ആറു മാസം
പെട്ടിക്കടകൾ നഷ്ടപ്പെടുന്നവർക്ക് അര ലക്ഷം വരെ
പുറമ്പോക്കിലെ താമസക്കാർക്ക് ആസ്തി വിലയും ആറു മാസം 5,000 രൂപ വീതവും
"ഭൂമി ഏറ്റെടുത്താലുടൻ നഷ്ടപരിഹാരം അനുവദിക്കും."
-വി.അജിത്കുമാർ
എം.ഡി, കെ-റെയിൽ
"ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ഭൂമി നൽകുന്നവരുടെ പുനരധിവാസം ഉറപ്പാക്കും."
-പിണറായി വിജയൻ
മുഖ്യമന്ത്രി
നഷ്ടപരിഹാര
നിർണയ മാതൃക:
₹ഭൂമി വില സെന്റിന് - 5ലക്ഷം
₹ഏക്കറിന് - 5 കോടി
₹ഗ്രാമങ്ങളിൽ 1.4മടങ്ങ് -7കോടി
₹കെട്ടിട വില - 10 ലക്ഷം
₹വൃക്ഷങ്ങളുടെ വില- ഒരു ലക്ഷം
₹കമ്പോള വില (ആകെ)- 7.11 കോടി
₹സമാശ്വാസം (100%)- 7.11 കോടി
₹ആകെ സഹായം- 14 . 22 കോടി
₹വിജ്ഞാപനം മുതൽ ഏറ്റെടുക്കും വരെ 12% വർദ്ധന -1.80 കോടി
₹ആകെ നഷ്ടപരിഹാരം (ഏക്കറിന്)- 16. 02 കോടി
₹നഷ്ടപരിഹാരം (സെന്റിന്)- 16.02ലക്ഷം