ബാലരാമപുരം:വി.എസ്.ഡി.സി ശിവാലയക്കോണം സമത്വസമാജം വാർഷിക പൊതുയോഗം സമാജം പള്ളിച്ചൽ പഞ്ചായത്ത് ഓർഗനൈസിംഗ് സെക്രട്ടറി ശിവാലയം തുളസി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രമേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സി.കരുണാകരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.കൃഷ്ണകുമാർ (പ്രസിഡന്റ് )​,​രമേഷ്.ജി (ജനറൽ സെക്രട്ടറി)​,​സി.കരുണാകരൻ (ഖജാൻജി)​,​ അനിൽകുമാർ.പി (സംഘടന സെക്രട്ടറി )​,​ശിവാലയക്കോണം തുളസി (ഓർഗനൈസിംഗ് സെക്രട്ടറി)​,​ കെ.മോഹനൻ,​ വിൻസെന്റ്,​ വിജയകുമാർ,​ മിനിമോൾ,​രാധ,​ശ്യാമള,​ കൃഷ്ണകുമാർ.ബി,​​വിശ്വനാഥൻ.സി (കമ്മിറ്റി അംഗങ്ങൾ)​.