sree-m

ശ്രീ എമ്മിനെ ആദരിച്ചു

തിരുവനന്തപുരം :സഹജീവികളിൽ ഈശ്വരനെ കാണുന്നവരാണ് യഥാർത്ഥ ഈശ്വരവിശ്വാസികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പത്മഭൂഷൺ ബഹുമതി നേടിയ ശ്രീ എമ്മിന് തലസ്ഥാനത്തെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സകലമതസാരവുമേകം എന്ന തത്വത്തിലൂന്നി ലോകനന്മയ്ക്കു വേണ്ടി പ്രയത്നിക്കുന്ന ആത്മീയാചാര്യനാണ് ശ്രീ എം. മാനവികതയുടെ മഹാസന്ദേശമാണ് അദ്ദേഹം എപ്പോഴും പ്രകടമാക്കുന്നത്. ഐക്യമെന്ന ആശയത്തിന് പ്രചാരം നൽകുന്ന ശ്രീ എം ആത്മീയ ആചാര്യൻ മാത്രല്ല, യോഗാചാര്യൻ കൂടിയാണ്. യോഗയെ ഒരു പ്രത്യേക മതവിഭാഗത്തിന്റേതാക്കാൻ ശ്രമം നടക്കുന്നുണ്ട്. അവിടെയാണ് ഇതിനെ മത നിരപേക്ഷമാക്കാൻ ശ്രമിക്കുന്നവരുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ ഒ.രാജഗോപാൽ, സ്വാമി മോക്ഷ വ്രതാനന്ദ, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, ബ്രദർ ജെയിൽ തെക്കേമുറി, ഡോ.ഭീമ ഗോവിന്ദൻ, ആർ.സുശീൽരാജ്, ജ്യോതീന്ദ്രകുമാർ, ഡോ.വിജയ് നായർ, പ്രൊഫ.സി.ടി.വർഗീസ്, രഞ്ജിത്ത് സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.ഡോ .ആശാലത രാധാകൃഷ്ണൻ സ്വാഗതവും ബൃന്ദാസനിൽ നന്ദിയും പറഞ്ഞു. തന്റെ പ്രവർത്തനങ്ങൾക്ക് നൽകിയ ജന്മനാട് നൽകിയ സ്വീകരണത്തിന് ശ്രീ.എം മറുപടി പറഞ്ഞു.