
ബാലരാമപുരം:ഭാരതീയ ചികിത്സാ വകുപ്പും,നേമം ഗവൺമെന്റ് വിക്ടറി വി.എച്ച്.എസ്.സിയും,ദേശീയ ആരോഗ്യ ദൗത്യം പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡാനന്തര ചികിത്സാ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു.വാർഡ് മെമ്പർ ഇ.ബി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ സ്മിത.എസ്.ശിവൻ ബോധവത്കരണ ക്ലാസ് നയിച്ചു.കൊവിഡ് ബോധവത്കരണ പദ്ധതിയായ കിരണത്തിന്റെ ബ്രോഷറുകളും വിതരണം ചെയ്തു.പ്രിൻസിപ്പൽ എം.ആർ.ജ്യോതിഷ് ചന്ദ്രൻ സ്വാഗതവും നിഷ ഗോപൻ നന്ദിയും പറഞ്ഞു.ഡോ.ജി.എസ്.രജിത,അലക്സ്,എൻ.എസ്.എസ് കോ-ഒാർഡിനേറ്റർ നിഷ ഗോപൻ, ആർ മഞ്ജുഷ, ഭവിൻ ഭാസ്ക്കർ,എൻ.എസ്.എസ് വോളന്റിയർമാർ എന്നിവർ സംബന്ധിച്ചു.