മലയിൻകീഴ് : പാരന്റിംഗ് ക്ലീനിക് ഒട്ട് റീച്ച് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ചേരുന്ന യോഗത്തിൽ മന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിക്കും.ഐ.ബി.സതീഷ്.എം.എൽ.എ.,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.വത്സലകുമാരി(മലയിൻകീഴ്),ടി.ലാലി(വിളവൂർക്കൽ),ലില്ലിമോഹൻ(വിളപ്പിൽ),ടി.മല്ലിക(പള്ളിച്ചൽ),എ.സുരേഷ് കുമാർ(മാറനല്ലൂർ),കെ.അനിൽകുമാർ(കാട്ടാക്കട),നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു, ടി.വി.അനുപമ എന്നിവർ സംസാരിക്കും.