
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ളവരുടെ വാക്സിനേഷൻ ആരംഭിച്ച രണ്ടാം ദിനം 98,084 കുട്ടികൾ വാക്സിനെടുത്തു. 16,625 ഡോസ് വാക്സിൻ നൽകിയ തൃശൂരാണ് മുന്നിൽ.
16,475 പേർക്ക് വാക്സിൻ നൽകി കണ്ണൂർ രണ്ടാം സ്ഥാനത്തും 11,098 പേർക്ക് വാക്സിൻ നൽകി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767കുട്ടികളാണ് വാക്സിനെടുത്തത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇന്നലെ കുട്ടികൾക്കായി 949 വാക്സിനേഷൻ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 696 വാക്സിനേഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1645 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.