തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഒരുമാസത്തോളമായി നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെ.ജി.എം.ഒ.എ നടത്തുന്ന സമരത്തിന് നേരെ സർക്കാറിന് കണ്ണടയ്ക്കാൻ കഴിയില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.നിർമ്മൽ ഭാസക്കറും സെക്രട്ടറി ഡോ.ദിലീപ് രാമചന്ദ്രനും പറഞ്ഞു. സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകർക്കും ശമ്പളപരിഷ്കരണത്തെ തുടർന്നുണ്ടായ ഗുരുതരമായ അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും നാളിതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഡോക്ടർമാരോടുള്ള ഈ സമീപനം സർക്കാർ മാറ്റണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.