sfi

പാറശാല:സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചെങ്കൽ ബി.എസ്.രാജീവ് നഗറിൽ (വട്ടവിള ജംഗ്ഷൻ) സംഘടിപ്പിച്ച വിദ്യാർത്ഥി സമൂഹം: പഠനവും സമരവും എന്ന വിഷയത്തിലെ സെമിനാർ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു ഉദ്ഘാടനം ചെയ്തു. പാറശാല ഏരിയ കമ്മിറ്റി അംഗം ജെ.ജോജി അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.എസ്.അജയകുമാർ, പാറശാല ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ.ശോഭന,രാഹിൽ ആർ.നാഥ്, ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സന്തോഷ് കുമാർ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഭിജിത്, പ്രസിഡന്റ് രാഹുൽ എ.രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.കെ.ശില്പ, എസ്.എഫ്.ഐ പാറശാല ഏരിയ സെക്രട്ടറി സി.എസ്.അരുൺ, പ്രസിഡന്റ് ആശിഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങ് ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.