steephan

നെടുമങ്ങാട്: അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള ലഘുസമ്പാദ്യ പദ്ധതിയായ സഞ്ചയിക അരുവിക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്നു.

സ്കൂളിലെ ആയിരത്തോളം വരുന്ന കുട്ടികളുടെ വീട്ടിൽ സേവിംഗ് ബോക്സ് വച്ച് അതിൽ നിക്ഷേപിക്കുന്ന തുക ബാങ്ക് കളക്ഷൻ ഏജന്റ് മാസം തോറും നേരിട്ടെത്തി ശേഖരിക്കുന്നതാണ് പദ്ധതി. ഇത് കുട്ടികളുടെ മൈന‍ർ അക്കൗണ്ടിൽ

നിക്ഷേപിക്കുകയും 18വയസ് കഴിയുന്ന മുറയ്ക് തുകയും ബാങ്ക് പലിശയും ചേർത്ത് തിരികെ നൽകുകയും ചെയ്യും.

പദ്ധതിയുടെ ഭാഗമായുള്ള നിക്ഷേപ ബോക്സ് വിതരണം അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ. രാജ്മോഹൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിലാൽ, ബ്ലോക്ക് ഡിവിഷൻ മെമ്പർ വി. വിജയൻനായർ, ടൗൺ വാർഡ് മെമ്പർ ഗീതാ ഹരികുമാർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സുരേന്ദ്രൻ നാടാർ, ഒ.എസ്. പ്രീത, ശാരദ ടീച്ചർ, മൃത്യുഞ്ജയൻ, ജയകുമാരി, റോമേഷ്, നന്ദിനി, മാനേജിംഗ് ഡയറക്ടർ എം.ജെ. അനീഷ്, എസ്.എം.സി ചെയർമാൻ മണികണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ മോളി സ്വാഗതം പറഞ്ഞു.