തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാപകമായി സംഘർഷ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. പൊലീസിന് ജാഗ്രത പാലിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 21സ്ഥലത്ത് സംഘർഷ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രഞ്ജിത്ത് വധക്കേസിലെ പ്രതികളെ പിടികൂടാത്തതിനെതിരെ ബി.ജെ.പി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിനെത്തുന്നവരുടെ വാഹനങ്ങളുടെ നമ്പറടക്കം ശേഖരിക്കാനും പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്താനും ഡിജിപി നിർദ്ദേശിച്ചു. സുരക്ഷ ശക്തമാക്കാനും ജാഗ്റത പാലിക്കാനും സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.