പാറശാല: ജില്ലയിലെ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വാട്സ്ആപ്പ് കൂട്ടായ്മയായ മീഡിയമേറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.ഒന്നാം സമ്മാനം: വിനോദ് കന്നിമൂലം,രണ്ടാം സമ്മാനം: ദാമു സർഗം, മൂന്നാം സമ്മാനം: പ്രജിത് ഡി.ആർ. പ്രോത്സാഹന സമ്മാനത്തിന് അർഹരായ 10 പേരെയും കണ്ടെത്തിയുണ്ട്. 9ന് വൈകിട്ട് 3ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന മീഡിയമേറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ജനകീയ ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുത്ത കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനം 7ന് രാവിലെ 9ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘടനം ചെയ്യും. ജനുവരി 9 വരെ പ്രദർശനം തുടരും.