
തിരുവനന്തപുരം: ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും. രാവിലെ എട്ടിന് ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. 15 വരെ നടക്കുന്ന ചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ചാകുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് അധികൃതർ അറിയിച്ചു. 15ന് പകൽ 11ന് മതസൗഹാർദ കൂട്ടായ്മയോടെ ഉറൂസ് ചടങ്ങുകൾ സമാപിക്കും. അതേസമയം ഇന്ന് നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.