തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടയാൾ മ്യൂസിയം പൊലീസിന്റെ പിടിയിലായി. മ്യൂസിയം എൻ.ജി.ഒ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുകേഷാണ് പിടിയിലായത്. വഴുതയ്‌ക്കാട് കോട്ടൺഹിൽ സ്‌കൂളിലെ ക്ലർക്കാണ് ഇയാൾ.

അപകടത്തിനുശേഷം സ്‌കൂട്ടർ യാത്രികയോട് തട്ടിക്കയറിയ പ്രതി അസഭ്യം വിളിക്കുകയും ചെയ്‌തു. ഇന്നലെ വൈകിട്ട് നാലിന് വഴുതയ്‌ക്കാട് കലാഭവൻ തിയേറ്ററിന് മുന്നിലാണ് സംഭവം. മുകേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്‌കൂട്ടർ യാത്രികയുടെ വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.