
ബാലരാമപുരം : സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ബാലശാസ്ത്രോത്സവത്തിന്റെ നേമം ഏരിയതല മത്സരം നേമം ഗവ. യു.പി.എസിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് ബിൻസി. വി. ബിജു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ. പ്രദീപ്കുമാർ, ടി. മല്ലിക, എസ്. ആർ. ശ്രീരാജ്, ജി. വസുന്ധരൻ, ജി. എൽ. ഷിബുകുമാർ, പി. ടൈറ്റസ്, ബാലസംഘം ജില്ലാ കൺവീനർ ജയപാലൻ, ഏരിയ സെക്രട്ടറി ശ്രീരാഗ്, ഏരിയ കോ-ഓർഡിനേറ്റർ ഡി. ഗോപകുമാർ എന്നിവർ സംസാരിച്ചു. വിവിധ ലോക്കൽ കമ്മിറ്റികളിൽ വിജയികളായ വിദ്യാർത്ഥികളാണ് ഏരിയതലത്തിൽ മത്സരിച്ചത്. സമാപനയോഗവും സമ്മാന വിതരണവും ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. എം. ബഷീർ, ഏരിയ കമ്മിറ്റി അംഗങ്ങളായ നീറമൺകര വിജയൻ, ടി. മല്ലിക, അഡ്വ.സി. സിന്ധു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജെ. ജെ. അഭിജിത്ത് എന്നിവർ സംസാരിച്ചു.