
ബാലരാമപുരം:എം.വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച പയറ്റുവിള പ്രിയദർശിനി ഗ്രന്ഥശാല ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ.എം.വിൻസെന്റ് നിർവഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി സതീഷ് പയറ്റുവിള,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വിനോദ് കോട്ടുകാൽ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം തുളസീധരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗിരിജ, സുരേഷ്. ചൊവ്വര രാജൻ, കവിയും സാഹിത്യകാരനുമായ പയറ്റുവിള സോമൻ, കുഴിവിള ശശി, കുഴിവിള സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.