ulghadanam-cheyunnu

കല്ലമ്പലം: ദേശീയപാതയിൽ ജനവാസ മേഖലയായ ചാത്തൻപാറ ജംഗ്ഷനിൽ ആരംഭിച്ച ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സജീവ്‌ അദ്ധ്യക്ഷത വഹിച്ചു. മദ്യശാല പൂട്ടും വരെ ജനകീയ സമരങ്ങൾ തുടരുമെന്ന് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. പി.ഉണ്ണികൃഷ്ണൻ, ഡോ.പി.ജെ. നഹാസ്, ജി.സത്യശീലൻ, കുളമുട്ടം സലിം, പി.സുരേഷ് കുമാർ, വി.രാധാകൃഷ്ണൻ, ഒറ്റൂർ സുഭാഷ്, ജി.രതീഷ്‌, നസീർ മട്ടുപ്പാവിൽ, വലിയവിള സമീർ തുടങ്ങിയവർ പങ്കെടുത്തു. കല്ലമ്പലം പൊലീസിന്റെ നേതൃത്വത്തിൽ മദ്യശാലയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നു.