
കല്ലമ്പലം: പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ ഭാഗമായി കരവാരം ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും സാക്ഷരതാ ക്ലാസ് ആരംഭിക്കുന്നതിന് വേണ്ടി വാർഡുതല റിസോഴ്സ് പേഴ്സൺമാർക്കും, വോളന്ററി ടീച്ചർമാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു. നോഡൽ പ്രേരക് അജിത പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സാക്ഷരതാ അദ്ധ്യാപകർക്കും പഠിതാക്കൾക്കുമുള്ള പുസ്തകവിതരണം നടന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഉല്ലാസ് കുമാർ, വാർഡ് മെമ്പർമാരായ ആർ. ലോകേഷ്, എം.കെ. ജ്യോതി, എം. ഹുസൈൻ, എസ്. ബിജു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.ആർ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.