sanka

വെഞ്ഞാറമൂട്: പ്രൊഫ ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഒഫ് പെർഫോർമിംഗ് ആർട്സും രംഗപ്രഭാതും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ: ജി. ശങ്കരപ്പിള്ള അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രമുഖ നാടക പ്രവർത്തകനും സംവിധായകനും എഴുത്തുകാരനുമായ പ്രസന്ന ഹെഗോഡു പുരസ്കാരം ഏറ്റുവാങ്ങി. പ്രൊഫ ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഒഫ് പെർഫോർമിംഗ് ആർട്സ് സെക്രട്ടറി കീർത്തി കൃഷ്ണ കീർത്തിപത്രം വായിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നരിപ്പറ്റ രാജു അനുസ്മരണ പ്രഭാഷണം നടത്തി. വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം. റൈസ്, സംഗീതജ്ഞ ഡോ.കെ. ഓമനക്കുട്ടി എന്നിവർ വിശിഷ്ടാതിഥികളായി. കെ.ശശികുമാർ സിതാര സ്വാഗതവും രാജീവ് വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു. രംഗപ്രഭാതിന്റെ ചീഫ് കോർഡിനേറ്റർ എസ്. ഹരികൃഷ്ണൻ, രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത എന്നിവർ നേതൃത്വം നൽകി.തുടർന്ന് പ്രൊഫ. ജി. ശങ്കരപ്പിള്ള രചന നിർവഹിച്ച താവളം എന്ന നാടകം അഭിഷേക് രംഗപ്രഭാതിന്റെ സംവിധാനത്തിൽ പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഒഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിച്ചു.