
പാലോട്: കേരളകൗമുദിയും കൗമുദി ടി.വിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റ് ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച നടക്കും. രാവിലെ 9ന് കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും എത്തിയ നൂറിലധികം മത്സരാത്ഥികളിൽ നിന്ന് വ്യത്യസ്ഥങ്ങളായ മൂന്ന് റൗണ്ടുകളിൽ മത്സരിച്ച് കൂടുതൽ മാർക്ക് വാങ്ങിയ 20 മത്സരാത്ഥികളാണ് ജനുവരി 8 ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്.