s

തിരുവനന്തപുരം:ചെങ്ങറ പാക്കേജ് നടപ്പാക്കുക,അരിപ്പ ഭൂസമരം കൃഷിഭൂമി നൽകി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചെങ്ങറ-അരിപ്പ ഭൂസമര സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന 101 മണിക്കൂർ രാപകൽ സമരം നാലാം ദിനത്തിലേക്ക്. രാപകൽ സമരത്തിന്റെ മൂന്നാം ദിനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.ജനുവരി 7ന് ഉച്ചയ്ക്ക് 2 വരെയാണ് സമരം. സമരവേദിയിൽ ഭൂസമര പ്രവർത്തകർ ചൂൽ നിർമ്മാണവും കുട നിർമ്മാണവും നടത്തുന്നുണ്ട്. സംഘാടക സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ ചെങ്ങറ, സതീഷ് മല്ലശേരി,രാമചന്ദ്രൻ വടശേരിക്കട,വി.രമേശൻ,സരോജിനി വാലുങ്കൽ,ഗീതാനന്ദൻ, ഐ.ആർ.സദാനന്ദൻ,സി.ജെ.തങ്കച്ചൻ, എബി.ആർ.നീലംപേരൂർ,അനിൽകുമാർ എന്നിവർ പങ്കെടുത്തു.