വെഞ്ഞാറമൂട്:കേന്ദ്ര സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള നെഹ്റു യുവകേന്ദ്ര ജില്ലാതല കലോത്സവം 10,11 തീയതികളിൽ വെഞ്ഞാറമൂട്ടിലെ വിവിധ വേദികളിൽ നടക്കും. കഥാരചന,കവിതാ രചന,ഉപന്യാസ രചന, പദ്യപാരായണം,ദേശഭക്തിഗാനം (ഗ്രൂപ്പ്) അറബിക് പദ്യപാരായണം,സംസ്കൃത പദ്യപാരായണം മോണോ ആക്ട് എന്നിവയിൽ 15നും 29 നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം.രജിസ്ട്രേഷൻ തീയതി 7. കൂടുതൽ വിവരങ്ങൾക്ക് 8355970495 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.11 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യാഥിതിയായിരിക്കും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗം അരുണ സി.ബാലൻ,ഗ്രാമ പഞ്ചായത്തംഗം മഞ്ജു എൽ.എസ്, ഗായിക അവനി എസ്.എസ് എന്നിവർ പങ്കെടുക്കും.