
കിളിമാനൂർ: കേരളം കലാപഭൂമിയാക്കിമാറ്റരുത് എന്ന മുദ്രാവാക്യമുയർത്തി സി.പി.എം നേതൃത്വത്തിൽ കിളിമാനൂർ ഏരിയാ പരിധിയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.പള്ളിക്കൽ ജംഗ്ഷനിൽ സി.പി.എം ജില്ലാകമ്മിറ്റി അംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.വി.ജോയി എം.എൽ.എ സംസാരിച്ചു. നസീർ വഹാബ് അദ്ധ്യക്ഷത വഹിച്ചു.മടവൂരിൽ സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.കുടവൂരിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം ജി .വിജയകുമാർ ഉദ്ഘാടനം ചെയ്തു.എസ്.സുധീർ അദ്ധ്യക്ഷത വഹിച്ചു.നഗരൂരിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം അംഗം എസ്.നോവൽരാജ് ഉദ്ഘാടനം ചെയ്തു.എം.ഷിബു അദ്ധ്യക്ഷത വഹിച്ചു.നാവായിക്കുളത്ത് സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.എൻ .രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.കരവാരത്ത് സി.പി.എം ഏരിയ കമ്മിറ്റി അംഗം ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.എസ്.എം.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കൊടുവഴന്നൂർ ഗണപതിയാംകോണത്ത് സി.പി.എം ഏരിയ കമ്മിറ്റി അംഗം ജി.രാജു ഉദ്ഘാടനം ചെയ്തു.എൻ.സലിൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളല്ലൂർ കാട്ടുചന്തയിൽ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് സെക്രട്ടറി എൻ.ജഹാംഗീർ ഉദ്ഘാടനം ചെയ്തു.എസ്.കെ.സുനി അദ്ധ്യക്ഷത വഹിച്ചു.പുളിമാത്ത് സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.ബിനു ഉദ്ഘാടനം ചെയ്തു. രാജേന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.