p

തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്നതും തകർക്കുന്നതുമായ പദ്ധതിയിലെ ആശങ്ക നിയമസഭ ചർച്ച ചെയ്യേണ്ടതുണ്ട്. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ പദ്ധതി ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന ജില്ലകളിൽ സ്ഥിരം സമരവേദികൾ ആരംഭിക്കും. സർവകലാശാലകളിൽ ചാൻസലറെന്ന നിലയിൽ ഗവർണറും പ്രോചാൻസലറെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയും നടത്തിയ അനധികൃത ഇടപെടലുകളടക്കം ചൂണ്ടിക്കാട്ടി കേരള, കോഴിക്കോട്, എം.ജി, കാലടി, കണ്ണൂർ സർവകലാശാലകളിലേക്ക് ഈ മാസം 14ന് മാർച്ച് നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.

സിൽവർ ലൈനിനെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സർവേക്കുറ്റികൾ പിഴുതെറിയുന്നതടക്കമുള്ള സമരങ്ങളുമായി മുന്നോട്ട് പോകും. നിയമസഭയെ വിശ്വാസത്തിലെടുക്കാതെ കേരളത്തിലെ പ്രധാന നഗരങ്ങളിൽ പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വിശദീകരണം നടത്തുന്നത് സഭയോടുള്ള അവഹേളനമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പ്രതിനിധികളെ സംസാരിക്കാൻ അനുവദിക്കാതെ മുഖ്യമന്ത്രി കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. മുഖ്യമന്ത്രി പറയുമ്പോൾ മറ്റുള്ളവർ തല കുലുക്കുന്നു. ഇത് വെറും പ്രഹസനമാണ്. സിൽവർലൈൻ വിഷയത്തിൽ സമരം നടത്തുന്ന സംഘടനകളെയും വ്യക്തികളെയുമെല്ലാം യോജിപ്പിച്ച് വ്യാപക പ്രക്ഷോഭത്തിലേക്ക് യു.ഡി.എഫ് കടക്കും.

 100 ജനകീയസദസുകൾ

മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗം വിളിച്ചതിന് ബദലായി സമര സംഘടനക്കാരെ കൂട്ടിയോജിപ്പിച്ച് സിൽവർലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ 100 ജനകീയസദസുകൾ സംഘടിപ്പിക്കും. പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരെയും മുതൽ സാധാരണ ജനങ്ങളെവരെ സംഘടിപ്പിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ചർച്ചകൾ സംഘടിപ്പിക്കും.

ഉമ്മൻ ചാണ്ടിയും രമേശുമില്ല

ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തിലേക്ക് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ക്ഷണിച്ചിരുന്നില്ല. ഇത് ചാനലുകളിൽ ചർച്ചയായതോടെ, കക്ഷിനേതാക്കളുടെ യോഗത്തിൽ അങ്ങനെ ക്ഷണിക്കുക പതിവില്ലെന്ന് നേതൃത്വം വിശദീകരിച്ചു. മുമ്പും ഇതേ രീതിയാണ് പിന്തുടർന്നിട്ടുള്ളതെന്നും നേതൃത്വം വ്യക്തമാക്കി.

സി​ൽ​വ​ർ​ ​ലൈ​ൻ​:​ ​ഉ​ത്ത​രം​ ​കി​ട്ടേ​ണ്ട
ചോ​ദ്യ​ങ്ങ​ൾ​ക്ക് ​യു.​ഡി.​എ​ഫി​ന്റെ​ ​ല​ഘു​ലേഖ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​ക്കെ​തി​രാ​യ​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജ​ന​ങ്ങ​ളോ​ട് ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ ​ല​ഘു​ലേ​ഖ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​യു.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​പ​ദ്ധ​തി​യു​ടെ​ ​സാ​മൂ​ഹ്യ,​ ​സാ​മ്പ​ത്തി​ക,​ ​പാ​രി​സ്ഥി​തി​ക​ ​ആ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​ആ​ശ​ങ്ക​ക​ൾ​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​ല​ഘു​ലേ​ഖ​ ​ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വീ​ടു​ക​ളി​ൽ​ ​എ​ത്തി​ക്കാ​നാ​ണ് ​പ​രി​പാ​ടി.​ ​'​സി​ൽ​വ​ർ​ ​ലൈ​ൻ​:​ ​ഉ​ത്ത​രം​ ​കി​ട്ടേ​ണ്ട​ ​ചോ​ദ്യ​ങ്ങ​ൾ​'​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​ല​ഘു​ലേ​ഖ.

പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​സ​ർ​ക്കാ​രി​നോ​ടു​ള്ള​ ​യു.​ഡി.​എ​ഫി​ന്റെ​ ​ചോ​ദ്യ​ങ്ങ​ളും​ ​പ​ദ്ധ​തി​യു​ടെ​ ​അ​ശാ​സ്ത്രീ​യ​ത​യു​മാ​ണ് ​ല​ഘു​ലേ​ഖ​യി​ൽ​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.​ ​ഇ​ത്ര​യും​ ​വ​ലി​യൊ​രു​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കും​ ​മു​മ്പ് ​അ​നി​വാ​ര്യ​മാ​യ​ ​സാ​മൂ​ഹ്യ​ ​ആ​ഘാ​ത​ ​പ​ഠ​നം​ ​പോ​ലും​ ​ന​ട​ത്താ​ൻ​ ​സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ല.​ 15​ ​മു​ത​ൽ​ 30​ ​അ​ടി​വ​രെ​ ​ഉ​യ​ര​ത്തി​ലും​ ​അ​തി​ന് ​ആ​നു​പാ​തി​ക​മാ​യ​ ​വീ​തി​യി​ലു​മാ​ണ് 292​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​വ​ൻ​മ​തി​ൽ​ ​പോ​ലെ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​പ​ദ്ധ​തി​ ​നി​ല​വി​ൽ​ ​വ​ന്നാ​ൽ​ ​ഉ​രു​ൾ​പൊ​ട്ട​ലി​നും​ ​വെ​ള്ള​പ്പൊ​ക്ക​ത്തി​നും​ ​ഭൂ​ച​ല​ന​ത്തി​നും​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​ഇ​രു​വ​ശ​ത്തു​മു​ള്ള​ ​ഭൂ​മി​യു​ടെ​ ​വി​നി​യോ​ഗ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​മെ​ന്നും​ 164​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ജ​ല​നി​ർ​ഗ​മ​ന​ ​മാ​ർ​ഗ​ങ്ങ​ൾ​ ​ത​ട​സ​പ്പെ​ടു​മെ​ന്നും​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​ഏ​ജ​ൻ​സി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ത​ന്നെ​യു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​കാ​സ​ർ​കോ​ട്ടേ​ക്ക് ​നാ​ല് ​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​എ​ത്താ​മെ​ന്ന​ത് ​ഒ​ഴി​ച്ചാ​ൽ​ ​പ​ദ്ധ​തി​യു​ണ്ടാ​ക്കു​ന്ന​ ​സാ​മൂ​ഹ്യ,​ ​പാ​രി​സ്ഥി​തി​ക​ ​ആ​ഘാ​ത​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ചി​ട്ടേ​യി​ല്ലെ​ന്നും​ ​ല​ഘു​ലേ​ഖ​യി​ൽ​ ​പ​റ​യു​ന്നു.

കെ​-​റെ​യിൽ
വ​സ്തു​ത​ക​ൾ​ ​മ​റ​ച്ചു​ ​വ​ച്ച് ​ജ​ന​ങ്ങ​ളെ
വി​ഡ്ഢി​ക​ളാ​ക്കു​ന്നു​:​ ​ഇ.​ ​ശ്രീ​ധ​രൻ

കൊ​ച്ചി​:​ ​കെ​-​റെ​യി​ൽ​ ​പ​ദ്ധ​തി​യു​ടെ​ ​ചെ​ല​വ് ​കു​റ​ച്ചു​കാ​ട്ടി​യും​ ​വ​സ്തു​ത​ക​ൾ​ ​മ​റ​ച്ചു​വ​ച്ചും​ ​സ​ർ​ക്കാ​ർ​ ​ജ​ന​ങ്ങ​ളെ​ ​വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്ന് ​ഡ​ൽ​ഹി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ൻ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഇ.​ ​ശ്രീ​ധ​ര​ൻ​ ​ആ​രോ​പി​ച്ചു.​ ​മ​ഴ​ ​പെ​യ്താ​ൽ​ ​വെ​ള്ളം​ ​ക​യ​റു​ക​യെ​ന്ന​ ​കു​ട്ട​നാ​ടി​ന്റെ​ ​ദു​ര്യോ​ഗം​ ​കെ​-​റെ​യി​ൽ​ ​ക​ട​ന്നു​പോ​കു​ന്ന​ 393​ ​കി​ലോ​മീ​റ്റ​ർ​ ​മേ​ഖ​ല​യി​ലും​ ​സം​ഭ​വി​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.
ഡി.​പി.​ആ​ർ​ ​പ​ര​സ്യ​മാ​ക്കാ​റി​ല്ലെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്.​ ​പ​ത്തോ​ളം​ ​വ​ൻ​കി​ട​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ ​താ​ൻ​ ​ത​യ്യാ​റാ​ക്കി​യ​ ​ഡി.​പി.​ആ​റു​ക​ൾ​ ​ര​ഹ​സ്യ​മാ​യി​ ​സൂ​ക്ഷി​ച്ചി​ട്ടി​ല്ല.
കെ​-​റെ​യി​ൽ​ ​കേ​ര​ള​ത്തെ​ ​ര​ണ്ടാ​യി​ ​മു​റി​ക്കി​ല്ലെ​ന്ന​ ​വാ​ദം​ ​ശ​രി​യ​ല്ല.​ ​ഭൂ​നി​ര​പ്പി​ലൂ​ടെ​ ​കെ​-​റെ​യി​ൽ​ ​ക​ട​ന്നു​പോ​കു​ന്ന​ ​മു​ഴു​വ​ൻ​ ​സ്ഥ​ല​ത്തും​ ​മ​നു​ഷ്യ​രും​ ​മൃ​ഗ​ങ്ങ​ളും​ ​മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ​ത​ട​യാ​ൻ​ ​കോ​ൺ​ക്രീ​റ്റ് ​മ​തി​ലു​ക​ൾ​ ​നി​ർ​മ്മി​ക്കേ​ണ്ടി​വ​രും.​ ​ഇ​രു​വ​ശ​ത്തും​ ​കെ​ട്ടു​ന്ന​തു​മൂ​ലം​ ​പ​രി​സ്ഥി​തി​ക്ക് ​ആ​ഘാ​ത​വു​മു​ണ്ടാ​ക്കും.​ ​സ്വാ​ഭാ​വി​ക​ ​നീ​രൊ​ഴു​ക്ക് ​ത​ട​സ്സ​പ്പെ​ടു​ന്ന​തു​മൂ​ലം​ ​വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കും.
800​-ാ​ളം​ ​റെ​യി​ൽ​വേ​ ​ഒാ​വ​ർ​ബ്രി​ഡ്ജു​ക​ളും​ ​അ​ണ്ട​ർ​പാ​സു​ക​ളും​ ​പാ​ത​യി​ൽ​ ​നി​ർ​മ്മി​ക്കേ​ണ്ടി​വ​രും.​ ​ഒ​രെ​ണ്ണ​ത്തി​ന് 20​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ് ​ക​ണ​ക്കാ​ക്കി​യാ​ൽ​ 16,000​ ​കോ​ടി​ ​ഇ​തി​ന് ​മാ​ത്രം​ ​വേ​ണ്ടി​വ​രും.​ ​ഇൗ​ ​ചെ​ല​വ് ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ഒാ​വ​ർ​ബ്രി​ഡ്ജു​ക​ൾ​ക്കും​ ​അ​ണ്ട​ർ​പാ​സു​ക​ൾ​ക്കും​ ​അ​ധി​കം​ ​സ്ഥ​ല​വും​ ​ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും.​ ​ഇ​തും​ ​പ​ദ്ധ​തി​യി​ൽ​ ​ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.​ ​ഇ​തി​ന് ​അ​ധി​ക​ച്ചെ​ല​വും​ ​സ​മ​യ​വും​ ​വേ​ണ്ടി​വ​രു​മെ​ന്ന് ​ഇ.​ ​ശ്രീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.