d

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ തെറ്റായ നയങ്ങളിലും വാട്ടർ അതോറിട്ടി ജീവനക്കാരോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ധർണ നടത്തി.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.ബിജു,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.എസ്.ഷൈൻ, സംസ്ഥാന വനിതാ ഫോറം കൺവീനർ ബി.സന്ധ്യ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.പ്രമോദ്,വിനോദ്‌കുമാർ.ടി.വി, ജോയേൽ സിംഗ്, എം.സഞ്ജയ്, സംസ്ഥാന സെക്രട്ടറിമാരായ വി.വിനോദ്, സി.സുബാഷ്,ജില്ലാ സെക്രട്ടറി റിജിത് കുമാർ.സി എന്നിവർ പങ്കെടുത്തു.