തിരുവനന്തപുരം: ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ ഡെന്റൽ സർജന്മാരുടെ വിരമിക്കൽ പ്രായം 56ൽ നിന്ന് 60 ആക്കി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ എം.ബി.ബി.എസ് ബിരുദധാരികളായ ഡോക്ടർമാരുടെയും ബി.ഡി.എസ് യോഗ്യതയുള്ള ഡോക്ടർമാരുടെയും വിരമിക്കൽ പ്രായം തുല്യമായതിനാൽ ഇവരുടേതും അതിനനുസരിച്ച് ഉയർത്തണമെന്ന അപേക്ഷയിലാണ് തീരുമാനം.