
ആര്യനാട്: ആര്യനാട് പഞ്ചായത്ത് പഠ്നാ ലിഖ്നാ അഭിയാൻ പദ്ധതി പ്രകാരം നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഈഞ്ചപ്പുരി ഗവ.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.മിനി പഠിതാക്കൾക്കുള്ള പാഠപുസ്തക വിതരണം നടത്തി. വാർഡ് മെമ്പർ ഈഞ്ചപ്പുരി രാജേന്ദ്രൻ, നോഡൽ പ്രേരക്മാർ, ആർ.പിമാർ, പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.