
മുടപുരം: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ഗൂഢനീക്കത്തിനെതിരെ സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി കന്നുകാലി വനം ജംഗ്ഷനിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെന്റർ അംഗം എസ്.വി. അനിലാൽ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം റഷീദ് നന്ദിയും പറഞ്ഞു.