p

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ, അദ്ദേഹത്തിന് പുതിയ തസ്തികയിൽ നിയമനം നൽകിയുള്ള ഉത്തരവ് ഇന്നോ നാളെയോ ഇറക്കിയേക്കും.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് ശിവശങ്കർ. ഒന്നര വർഷത്തിലേറെയായി സസ്പെൻഷനിലായിരുന്ന ശിവശങ്കറിനെ ഇന്നലെ മുതൽ സർവീസിൽ തിരിച്ചെടുത്ത് ചീഫ്സെക്രട്ടറി വി.പി. ജോയി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായിരുന്ന ശിവശങ്കറിനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ പുനരവലോകന സമിതിയാണ് ശുപാർശ ചെയ്തത്. ഇന്നലെ തിരുവനന്തപുരത്ത് പ്രാദേശിക അവധിയായിരുന്നതിനാൽ ശിവശങ്കർ ചീഫ്സെക്രട്ടറി മുമ്പാകെ ഇന്നെത്തിയേക്കും.

ശി​വ​ശ​ങ്ക​റി​നെ​ ​തി​രി​ച്ചെ​ടു​ത്ത​ത്
മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള
ക​ള്ള​ക്ക​ളി​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ടു​ന്ന​തി​ന് ​മു​മ്പ് ​എം.​ശി​വ​ശ​ങ്ക​റി​നെ​ ​സ​ർ​വ്വീ​സി​ൽ​ ​തി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​മു​ഖ്യ​മ​ന്ത്രി​യും​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​പ്ര​തി​ക​ളും​ ​ത​മ്മി​ലു​ള്ള​ ​ഒ​ത്തു​ക​ളി​യു​ടെ​ ​ഭാ​ഗ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​രോ​പി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ശി​വ​ശ​ങ്ക​ർ​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​സ്റ്റം​സും​ ​ഇ.​ഡി​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സു​ക​ളി​ൽ​ ​ഇ​പ്പോ​ഴും​ ​പ്ര​തി​യാ​ണ്.​ ​ലൈ​ഫ് ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യി​ട്ടു​മി​ല്ല.​ ​പ്ര​തി​യാ​യി​ ​നി​ൽ​ക്കു​ന്ന​ ​ഒ​രാ​ളെ​യാ​ണ് ​തി​ടു​ക്ക​ത്തി​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​സ​മി​തി​യെ​ക്കൊ​ണ്ട് ​റി​പ്പോ​ർ​ട്ടെ​ഴു​തി​ ​വാ​ങ്ങി​ച്ച് ​സ​ർ​വ്വീ​സി​ൽ​ ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്.​ ​കോ​ട​തി​ ​തീ​ർ​പ്പ് ​ക​ല്പി​ക്കു​ന്ന​തി​ന് ​മു​മ്പ് ​സ​ർ​ക്കാ​ർ​ ​പ്ര​തി​യെ​ ​കു​റ്റ​വി​മു​ക്ത​നാ​ക്കി.
ശി​വ​ശ​ങ്ക​റി​ന്റെ​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​നീ​ട്ടാ​ൻ​ ​സ​ർ​ക്കാ​രി​ന് ​അ​ധി​കാ​ര​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​കു​റ്റാ​രോ​പി​ത​നെ​ ​സം​ര​ക്ഷി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​വ്യ​ഗ്ര​ത​ ​ഈ​ ​കേ​സി​ലെ​ ​ക​ള്ള​ക്ക​ളി​ക​ളി​ലേ​ക്കാ​ണ് ​വി​ര​ൽ​ ​ചൂ​ണ്ടു​ന്ന​ത്.​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​മ​റ്റും​ ​പേ​രു​ക​ളും​ ​പ്ര​തി​ക​ളു​ടെ​ ​മൊ​ഴി​യി​ൽ​ ​പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.​ ​കൂ​ട്ടു​ ​പ്ര​തി​യെ​ ​സം​ര​ക്ഷി​ക്കാ​നു​ള്ള​ ​ത​ത്ര​പ്പാ​ടാ​ണ് ​സ​ർ​ക്കാ​ർ​ ​കാ​ട്ടി​യി​രി​ക്കു​ന്ന​ത്.​ ​ഇ​നി​ ​ഈ​ ​കേ​സി​ലെ​ ​പ്ര​തി​ ​സ്വ​പ്നാ​ ​സു​രേ​ഷി​നെ​ക്കൂ​ടി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കീ​ഴി​ലെ​ ​പ​ഴ​യ​ ​ജോ​ലി​യി​ൽ​ ​തി​രി​ച്ചെ​ടു​ത്താ​ൽ​ ​എ​ല്ലാം​ ​ശു​ഭ​മാ​കു​മെ​ന്ന് ​ചെ​ന്നി​ത്ത​ല​ ​പ​രി​ഹ​സി​ച്ചു.