
പൂവാർ: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരുംകുളം ഗ്രാമപഞ്ചായത്തിൽ സ്പീച്ച് ബിഹേവിയറൽ ഒക്കുപേഷണൽ തെറാപ്പിക്ക് ആവശ്യമായ ഓഡിയോ മീറ്ററുകൾ വിതരണം ചെയ്തു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹെസ്റ്റിൻ, ജനറ്റ്, റാണി, സിന്ധു.എൽ (ഐ.സി.ഡി.എസ്), വത്സല, എം.അയ്യപ്പൻ, ബെൻ റെജി, ഗിരിജ കുമാരി തുടങ്ങിയവർ പങ്കെടുത്തു.