
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര അസോസിയേഷൻ ഒഫ് റൂറൽ ഡെവലപ്മെന്റും (നാർഡ്) നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ രക്ഷ ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിംസ് മെഡിസിറ്റിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. നാർഡ് ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്‌ളിൻ അദ്ധ്യക്ഷത വഹിച്ചു.വി.എസ്.ശിവകുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി.നിംസ് സ്പെക്ട്രം ഡയറക്ടർ പ്രൊഫ.ഡോ.എം.കെ.സി.നായർ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ.ആൻസലൻ എം.എൽ. എ,വിവിധ ഗ്രമപഞ്ചായത്ത് പ്രതിനിധികളായ എം.രാജേന്ദ്രൻ നായർ,വി.പി.സുനിൽകുമാർ,ആർ.ഗിരിജ,സുരേഷ് തമ്പി,ആർ.അജിത,അഡ്വ.കെ.അനിത,വിനീത് കൃഷ്ണ,നിംസ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.മഞ്ജുതമ്പി,നിംസ് ജനറൽ മാനേജർ ഡോ.കെ.എ.സജു,നിംസ് കോളേജ് ഒഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജോസഫിൻ വിനിത,ഗിരീഷ് പരുത്തിമഠം തുടങ്ങിയവർ പങ്കെടുത്തു.